അദ്ധ്യായം:പ്രവാചകാനുചരര്‍ ആരാണ്‌?
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, പ്രവാചകാനുചരര്‍ ആരാണ്‌?



ബിസ്മില്ലാഹിറഹ്മാനിറഹീം

ഇക്കാലത്ത്‌ ഇസ്ളാമിനെയും പരിശുദ്ധ പ്രവാചകനെയും അവിടുത്തെ അനുചരന്‍മാരായ സ്വഹാബികളെയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന്‌ അവകാശപ്പെടുന്ന ധാരാളം പേരെ കാണുവാന്‍ സാധിക്കും. ചിലര്‍ ഞങ്ങള്‍ സര്‍വ്വ ഔലിയക്കളെയും സ്നേഹിക്കുന്നു, ആദരിക്കുന്നു എന്നുകൂടി അവകാശപ്പെടുന്നതായി കാണാം.

എന്നാല്‍ സത്യത്തില്‍ അവര്‍ ഒന്നിനെയും സ്നേഹിക്കുന്നുമില്ല, ഒരാളെയും പിന്തുടരുന്നുമില്ല. ഒരാള്‍ ഒന്നിനെയും പിന്തുടരുകയൊ ബഹുമാനിക്കുകയൊ ചെയ്യുന്നില്ലങ്കില്‍ അയാള്‍ തണ്റ്റെ 'അറിവിനെ' മാത്രമെ പിന്തുടരുന്നുള്ളൂ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

ആത്മാര്‍ത്ഥതയോടെ താന്‍ വിശ്വസിക്കുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരാള്‍ക്ക്‌ ഒരു ഗുരുവിണ്റ്റെ സാന്നിധ്യവും നിര്‍ദ്ദേശവും പ്രത്യക്ഷത്തില്‍ ഇല്ലാത്ത അവസ്ഥയാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ തണ്റ്റെ ഗുരുവിനെ വളരെ പെട്ടെന്ന്‌ തന്നെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതാണ്‌.

വിശുദ്ധ വേദഗ്രന്ഥത്തിലെ ഒരു സൂക്തമൊ അല്ലെങ്കില്‍ ഏതെങ്കിലും ഒരു തിരുവചനമൊ ചിലപ്പോള്‍ അയാളെ കുഴക്കിയേക്കാം. മറ്റൊരാളിണ്റ്റെ സഹായം ചിലപ്പോള്‍ അവയുടെ നിര്‍ദ്ദാരണത്തിന്‌ ആവശ്യമായി വന്നേക്കാം. വഴിയരികിലൂടെ പോകുന്ന ആരെയെങ്കിലും പിടിച്ച്‌ നിര്‍ത്തി സംശയ നിവാരണം നടത്തുക സാധ്യമല്ലല്ലോ. നമുക്ക്‌ വിശ്വാസവും നല്ല ബന്ധവുമുള്ള ഒരാളോട്‌ മാത്രമെ കൂലങ്കശമായ ചര്‍ച്ചയും സംശയ നിവാരണയും സാധ്യമാവുകയുള്ളൂ. പ്രവാചകന്‍മാരുടെ രീതിയും അതു തന്നെ ആയിരുന്നു.

എന്തായിരുന്നു പ്രവാചക ശിഷ്യന്‍മാരായ 'സ്വഹാബി'കള്‍ ചെയ്തു കൊണ്ടിരുന്നത്‌?

അവര്‍ തിരുസന്നിധിയില്‍ ശ്രദ്ധാപൂര്‍വ്വം സന്നിഹിതരാവുകയും പ്രവാചകാധ്യപങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. എത്രത്തോളം ജ്ഞാനം അവരില്‍ നിറയുന്നുവോ അത്രത്തോളം അവര്‍ സ്വയം സമര്‍പ്പിതരാവുകയും അനുരാഗികളായിത്തീരുകയും ചെയ്തു. അവര്‍ പ്രവാചകരുടെ സര്‍വ്വ ചലന നിശ്ചതകളും ഉള്‍കൊള്ളുകയും സ്നേഹിക്കുകയും ചെയ്തു. അങ്ങിനെ പ്രവാചക സാന്നിധ്യത്തില്‍ വന്നണയുമ്പോഴൊക്കെയും അതിണ്റ്റെ സാഫല്യത്തില്‍ അവര്‍ അത്‌ ആസ്വദിച്ചു. എത്രത്തോളം പ്രവാചകരുടെ സാമീപ്യവും അടുപ്പവും അവര്‍ നേടിയെടുത്തുവോ അത്രയും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക്‌ ആത്മീയമായി അവര്‍ ഉയര്‍ത്തപ്പെട്ടു.

തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും ആശയാഭിലാഷങ്ങളും എല്ലാമെല്ലാം അവര്‍ പ്രവാചക സവിധത്തില്‍ സമര്‍പ്പിതരായി ജീവിച്ചു. അങ്ങിനെ ശിഷ്യത്വത്തിണ്റ്റെ പൂര്‍ണ്ണതയില്‍ നില കൊണ്ടപ്പോള്‍ അവരുടെ ആത്മീയ ഉയര്‍ച്ചയുടെ വിതാനവും സമാനന്തരമായി ഉയര്‍ന്നു കൊണ്ടിരുന്നു. സുദൃഢമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‌ കീഴിലാണ്‌ സ്വഹാബികള്‍ ജീവിച്ചത്‌.

പ്രവാചക ശിഷ്യന്‍മാരായ 'സ്വഹാബികള്‍ക്ക്‌ അത്തരമൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം ആവശ്യമായിരുന്നുവെങ്കില്‍ നാം ഇന്ന്‌ തീര്‍ത്തും സുരക്ഷിതമല്ലാത്ത തിന്‍മയുടെ ഹിംസ്ര ജന്തുക്കള്‍ പാര്‍ക്കുന്ന കാട്ടിലാണ്‌ വസിച്ചു കൊണ്ടിരിക്കുന്നത്‌. ഒളിഞ്ഞും തെളിഞ്ഞും അപകടങ്ങള്‍ നമുക്കു ചുറ്റും എപ്പോഴുമുണ്ട്‌. നമുക്ക്‌ വഴികാട്ടിയും മാര്‍ഗ്ഗനിര്‍ദ്ദേശകരുമായി ആരും ആവശ്യമില്ലെന്നാണൊ നിങ്ങള്‍ കരുതുന്നത്‌.

ജ്ഞാനിയായ ഒരു മനുഷ്യന്‌ മുമ്പില്‍ തണ്റ്റെ ഇച്ഛകളെ സമര്‍പ്പിക്കാന്‍ വൈമനസ്യം കാട്ടുന്നവര്‍ അപകടത്തിലാണെന്നറിയുക. എന്തു കൊണ്ടെന്നാല്‍, അയാള്‍ ഇപ്പോഴും തണ്റ്റെ തന്നെ ഇച്ഛയുടെ കാമനകള്‍ക്കടിമപ്പെട്ട്‌ ജീവിക്കുവാന്‍ ഇച്ഛയുടെ ഇംഗിതത്തിന്‌ അനുസൃതമായാണ്‌ അയാള്‍ തണ്റ്റെ കര്‍മ്മങ്ങള്‍ ക്രമപ്പെടുത്തുന്നത്‌. അതു കൊണ്ട്‌ തന്നെ ആ ഇച്ഛകളുടെ പരിപ്രേക്ഷത്തില്‍ കൂടി മാത്രമാണ്‌ അയാള്‍ ഇസ്ളാമിനെ മനസ്സിലാക്കുന്നതും ജീവിതത്തില്‍ അതിണ്റ്റെ തത്വങ്ങള്‍ പ്രായോഗികവല്‍കരിക്കാന്‍ ശ്രമിക്കുന്നതും. ഇത്‌ ഒരിക്കലും പ്രവാചകരോ അവിടുത്തെ 'സ്വഹാബികളൊ ഉള്‍കൊണ്ട ഇസ്ളാം ആയി കൊള്ളണമെന്നില്ല. ഒരിക്കലും അങ്ങിനെ ആവാനും വഴിയില്ല!.

പ്രവാചക ശിഷ്യന്‍മാരായ സ്വഹാബികള്‍ എങ്ങിനെയായിരുന്നു.
റസൂലിനെ പിന്തുടര്‍ന്നവരും, തങ്ങളുടെ സര്‍വ്വതും പ്രവാചകരില്‍ സമര്‍പ്പിച്ചവരുമാണെന്ന് നാം നന്നായി മനസ്സിലാക്കണം.

നാം നമ്മുടെ ഇച്ഛകളെ, ഇഷ്ടാനിഷ്ടങ്ങളെ പ്രവാചകരില്‍, അവിടുത്തെ ചര്യകളില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചുവൊ?

ഉണ്ടെങ്കില്‍ എന്താണ്‌ നാം ഇപ്പോള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നത്‌?

എങ്ങിനെയാണ്‌ നാം പ്രവാചകരെ പിന്തുടരുന്നത്‌. പ്രവാചക ജീവിതത്തെ അവിടുത്തെ അരുളപ്പാടുകളെ നാം എങ്ങിനെയാണ്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്‌?

നാം തിരുവചനങ്ങള്‍ക്കനുസരിച്ചാണോ ജീവിക്കുന്നത്‌?

അവിടുത്തെ ജീവിതത്തെ നാം അറിയുകയും അത്‌ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും തനിയെ അവ ഗ്രഹിക്കുവാനോ ഉള്‍ക്കൊണ്ട്‌ പകര്‍ത്തുവാന്‍ കഴിയാത്തത്ര ഗഹനമാണെന്നും ഭാരിച്ചതാണെന്നും നിങ്ങള്‍ക്ക്‌ മനസ്സിലാവുന്നതായിരിക്കും. പ്രവാചക ജീവിതത്തെ വ്യാഖ്യാനിച്ച്‌ വിശദീകരിച്ച്‌ തരാന്‍ കഴിവുറ്റ ഒരു ജ്ഞാനിയായ ഗുരുവിണ്റ്റെ സാന്നിധ്യം നിങ്ങള്‍ തീര്‍ച്ചയായും അപ്പോള്‍ തിരിച്ചറിയും. ഇപ്പോള്‍ കാര്യങ്ങളുടെ ഗൌരവത്തെ നിങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ടാവും.

തീര്‍ച്ചയായും നിങ്ങളുടെ മനസ്സ്‌ അപ്പോള്‍ മന്ത്രിക്കും:
"ഇരുളില്‍ നിന്നും എന്നെ വെളിച്ചത്തിലേക്ക്‌ നയിക്കാന്‍ കഴിവുള്ള ജ്ഞാനിയായ ഒരു ഗുരുവിണ്റ്റെ കരങ്ങളില്‍ മുറുകെ പിടിച്ച്‌ മുന്നോട്ട്‌ നീങ്ങേണ്ടതുണ്ട്‌".

Like
2146
Times people
likes this page
45381
Times people viewed
this page


അദ്ധ്യായം: അധ:പതനത്തിണ്റ്റെ കാരണം
ചുരുക്കം: ആദരവായ റസൂലുള്ളാഹ്‌ (സ), നമ്മുടെ പ്രവാചകര്‍ (സ) പറഞ്ഞിട്ടുണ്ട്‌ "ഞനെണ്റ്റെ സമുദായം അനുഭവിക്കുന്ന അധ:പതനത്തെക്കുറിച്ച്‌ ഭയപ്പെടുന്നു, ആ ദിവസം അവിശ്വാസികള്‍ അവര്‍ക്കെതിരില്‍ ഒരുമിക്കും, അവര്‍ അവരെ ആക്രമിക്കും, അവര്‍ അവര്‍ക്ക്‌ ആവശ്യമുള്ളത്‌...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter